എഫ്സി കേരള സെലക്ഷൻ ട്രയൽസ് നാളെമുതൽ
12:01 AM Jun 28, 2017 | Deepika.com
തൃശൂർ: എഫ്സി കേരള സീനിയർ ഫുട്ബോൾ ടീം ഓപ്പണ്‍ സെലക്ഷൻ മൂന്നുദിവസങ്ങളിലായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. 29-കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, 30-വയനാട്, മലപ്പുറം, പാലക്കാട്, ജൂലൈ ഒന്ന്- തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലക്കാർ എന്നിങ്ങനെയാണ് സെലക്ഷൻ ട്രയൽസ്. സമയം രാവിലെ എട്ടുമുതൽ. താത്പര്യമുള്ളവർ കിറ്റുമായി എത്തണം.