ഭിന്ദ് (മധ്യപ്രദേശ്): പിതാവിന്റെ കൈത്തോക്കുകൊണ്ടു കളിക്കുന്നതിനിടെ എട്ടുവയസുകാരൻ അനൂജിന്റെ വെടിയേറ്റ് പത്തുവയസുള്ള സഹോദരി നിഥി കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണു ദാരുണ സംഭവം അരങ്ങേറിയത്. വീട്ടിൽ കളിക്കുന്നതിനിടെയായിരുന്നു അപകടം. ജില്ലാ കളക്ടറുടെ ഓഫീസിൽ ക്ലർക്കായ പിതാവ് ദിനേശ്കുമാർ ഓജയുടെ ലൈസൻസുള്ള കൈത്തോക്ക് എടുത്ത് കളിക്കുന്നതിനിടെ അനുജ് അബദ്ധത്തിൽ ട്രഗറിൽ വിരലമർത്തുകയായിരു ന്നു. വെടിയേറ്റ സഹോദരി സംഭവസ്ഥലത്തുതന്നെ മരിച്ചു.