കോയന്പത്തൂർ: വിവാഹത്തിന് അഞ്ചുദിവസം ബാക്കിനില്‍ക്കേ യുവാവ് ആത്മഹത്യ ചെയ്തു. രാമനാഥപുരം നീർമണിയക്കാർവീഥി ഭൂബാലന്റെ മകൻ രാജേഷ് കുമാർ (28) ആണ് മരിച്ചത്. എംകോം ബിരുദധാരിയായ രാജേഷ് കുമാറിന്റെ വിവാഹം ഈമാസം 30ന് നടത്താൻ തീരുമാനിച്ചിരുന്നു.
രക്ഷിതാക്കൾ വിവാഹം ക്ഷണിക്കാൻ ബന്ധുവീടുകളിലേക്കുപോയ സമയത്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പരിശോധന നടത്തിയ പോലീസിനു ലഭിച്ച കുറിപ്പിൽ സ്ഥിരജോലിയില്ലാത്ത താൻ എങ്ങനെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഭയത്തെ തുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയിരുന്നു.