സിയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനെ വധിക്കാനുള്ള പദ്ധതിക്ക് മുൻ ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക് ഗ്യൂൻഹൈ അനുമതി നൽകിയിരുന്നുവെന്നു റിപ്പോർട്ട്. അഴിമതിക്കേസിൽ ഇംപീച്ചുചെയ്യപ്പെട്ട പാർക് ഇപ്പോൾ ജയിലിലാണ്.
ഉത്തരകൊറിയയിൽ ഭരണമാറ്റം വേണമെന്നു നിർദേശിക്കുന്ന രേഖയിൽ പാർക് ഒപ്പുവച്ചതായി ജപ്പാനിലെ അസാഹി ഷിംബുൺ പത്രമാണു റിപ്പോർട്ടു ചെയ്തത്. ഇതനുസരിച്ച് ജോംഗ് ഉന്നിനെ വകവരുത്താനുള്ള പദ്ധതി തയാറാക്കാൻ ദക്ഷിണകൊറിയൻ ഇന്റലിജൻസിനെ ചുമതലപ്പെടുത്തി. കാർ അപകടമോ ട്രെയിൻ അപകടമോ ആസൂത്രണം ചെയ്ത് ജോംഗ് ഉന്നിനെ വകവരുത്തുന്നതിനെക്കുറിച്ച് ഗൂഢാലോചന നടന്നു. ഉത്തരകൊറിയയിൽ അട്ടിമറി നടത്തുന്നതിനെക്കുറിച്ചും ആലോചന നടന്നു. പാർക് അധികാരത്തിൽനിന്നു പുറത്തായതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
ദക്ഷിണകൊറിയയുടെയും അമേരിക്കയുടെയും ചാരന്മാർ ബയോകെമിക്കൽ ബോംബ് ഉപയോഗിച്ച് ജോംഗ് ഉന്നിനെ വകവരുത്താൻ ഗൂഢാലോചന നടത്തുന്നതായി മേയ് മാസത്തിൽ ഉത്തരകൊറിയ ആരോപിച്ചിരുന്നു.