ലിസ്ബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി പോർച്ചുഗലിലെത്തി. ഈ വിദേശ പര്യടനത്തിൽ മൂന്നു രാജ്യങ്ങൾ അദ്ദേഹം സന്ദര്‍ശിക്കും. അമേരിക്കയാണ് പ്രധാനം. പോർച്ചുഗലിൽനിന്നാണ് അമേരിക്കയിലേക്കു പോകുന്നത്. അവിടെനിന്നു നെതര്‍ലൻഡ്സിലേക്കും പോകും. പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി അദ്ദേഹം ചർച്ച നടത്തി. പോർച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോർച്ചുഗൽ വിദേശകാര്യമന്ത്രി അഗസ്റ്റോ സാന്റോസ് സിൽവ സ്വീകരിച്ചു.
നാളെ അമേരിക്കയിലെത്തുന്ന മോദി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസില്‍ ട്രംപ് മോദിക്ക് അത്താഴം ഒരുക്കും. ട്രംപുമായി വൈറ്റ് ഹൗസില്‍ അത്താഴം കഴിക്കുന്ന ആദ്യ വിദേശനേതാവാണ് മോദി. നേരത്തെ ചൈനീസ് പ്രസിഡന്റിനും ജാപ്പനീസ് പ്രധാനമന്ത്രിക്കും ട്രംപ് അത്താഴം ഒരുക്കിയിരുന്നെങ്കിലും അതു സ്വകാര്യ സ്ഥലത്തായിരുന്നു. അന്നു വൈകിട്ട് 3.30നാണ് മോദി- ട്രംപ് കൂടിക്കാഴ്ച.
ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇരുനേതാക്കളും ചര്‍ച്ചചെയ്യും. ഇരുരാജ്യങ്ങള്‍ക്കും കനത്ത വെല്ലുവിളിയാണ് ചൈനയുടെയും പാക്കിസ്ഥാന്റെയും ചില നീക്കങ്ങള്‍. ഇക്കാര്യം പ്രതിരോധിക്കാന്‍ വേണ്ട തന്ത്രങ്ങളും ഇരുവരും ചർച്ച ചെയ്യും.
ഇന്ത്യയെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിലേക്കു ട്രംപ് ക്ഷണിക്കുമെന്നാണു വിവരം. ഐസിസ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയും പങ്കാളികളാവണമെന്നു നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു.