ആദ്യമത്സരം മഴയിൽ ഒലിച്ചു, രണ്ടാം മത്സരം ഇന്ന്

12:04 AM Jun 25, 2017 | Deepika.com
പോ​ര്‍ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 39.2 ഓ​വറി​ല്‍ മൂന്നിന് 199 എ​ന്ന നി​ല​യി​ല്‍ നി​ല്‍ക്കു​മ്പോ​ഴാ​ണ് മ​ഴ ര​സം​കൊ​ല്ലി​യാ​യ​ത്. 32 റ​ണ്‍സെ​ടു​ത്ത നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി​യും ഒ​ന്‍പ​തു റ​ണ്‍സെ​ടു​ത്ത മു​ന്‍ നാ​യ ക​ന്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​മാ​യി​രു​ന്നു ക്രീ​സി​ല്‍. ഇ​ന്ത്യ 38 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 189 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ബാ​റ്റ് ചെ​യ്യു​മ്പോ​ഴാ​യി​രു​ന്നു ആ​ദ്യം മ​ഴ​യെ​ത്തി​യ​ത്. ഇന്ത്യക്കു വേണ്ടി ശിഖർ ധവാനും അജിങ്ക്യ രഹാനെയും അർധസെഞ്ചുറി നേടി.

ഒ​ന്ന​ര ​മ​ണി​ക്കൂ​റി​നു ശേ​ഷം മ​ത്സ​രം തു​ട​ര്‍ന്നെ​ങ്കി​ലും എ​ട്ടു പ​ന്തു​ക​ള്‍ മാ​ത്ര​മാ​ണ് എ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​തോ​ടെ ഡ​ക്‌വര്‍ത്ത്-​ലൂ​യി​സ് നി​യ​മ​പ്ര​കാ​രം വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം 26 ഓ​വ​റി​ല്‍ 194 ആ​യി നി​ശ്ച​യി​ച്ചു. എ​ന്നാ​ല്‍ മ​ഴ ശ​ക്ത​മാ​യ​തോ​ടെ മ​ത്സ​രം പൂ​ര്‍ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.

രണ്ടാം മത്സരം ഇന്നു നടക്കും. വൈകിട്ട് 6.30ന് ടെൻ ചാനലു കൾ മത്സരം തത്സമയം സംപ്രേഷണം ചെയ്യും.