ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധപ്പെടുത്തി.ദേശീയതല ത്തി ൽ ആറാം റാങ്കും സംസ്ഥാനത്ത് ഒ ന്നാം റാങ്കും കണ്ണൂർ ഇരിട്ടി സ്വദേശിയും കാഞ്ഞി രപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ വിദ്യാർഥിയുമായ ഡെറിക് ജോസഫിനാണ്.
പഞ്ചാബിൽ നിന്നുള്ള നവ്ദീപ് സിംഗ് ഒന്നും മധ്യപ്രദേശിലെ ഇൻഡോർ സ്വദേശികളായ അർചിത് ഗുപ്ത രണ്ടും മനിഷ് മുൽചാന്ദ്നി മൂന്നാം റാങ്കും നേടി. 720ൽ 697 മാർക്ക് വാങ്ങിയാണ് നവ്ദീപ് സിംഗ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
ആദ്യത്തെ 25 റാങ്കുകളിൽ മലയാളികളായ നദാ ഫാത്തിമ 18-ാമതായും മരിയ ബിജി വർഗീസ് 21-ാമതായും ഇടം നേടി. ഫലം cbseneet.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
11,38,890 പേർ നീറ്റ് പരീക്ഷയെഴുതിയപ്പോൾ 6,11,539 പേർ യോഗ്യത നേടിയിട്ടുണ്ട്. 2,66,221 ആണ്‍കുട്ടികളും 3,45,313 പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.