+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ വിദ്യാർഥിയുടെ ഉപഗ്രഹം നാസ വിക്ഷേപിച്ചു

ചെ​​​ന്നൈ: ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി നി​​​ർ​​​മി​​​ച്ച ഉ​​​പ​​​ഗ്ര​​​ഹം നാ​​​സ വി​​​ക്ഷേ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ റി​​​ഫാ​​​ത് ഷാ​​​റൂ​​​ഖി​​​ന്‍റെ നേ​​​തൃ​​​ത്വ​
ഇന്ത്യൻ വിദ്യാർഥിയുടെ ഉപഗ്രഹം നാസ വിക്ഷേപിച്ചു
ചെ​​​ന്നൈ: ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി നി​​​ർ​​​മി​​​ച്ച ഉ​​​പ​​​ഗ്ര​​​ഹം നാ​​​സ വി​​​ക്ഷേ​​​പി​​​ച്ചു. ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ റി​​​ഫാ​​​ത് ഷാ​​​റൂ​​​ഖി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച ക​​​ലാം​​​സാ​​​റ്റാ​​​ണ് നാ​​​സ വി​​​ക്ഷേ​​​പി​​​ച്ച​​​ത്. 64 ഗ്രാ​​​മാ​​​ണ് ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​രം. ശാ​​​സ്ത്ര​​​ജ്ഞ​​​നും മു​​​ൻ ഇ​​​ന്ത്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന ഡോ. ​​​എ.​​പി.​​ജെ. അ​​​ബ്ദു​​​ള്‍ക​​​ലാ​​​മി​​​നോ​​​ടു​​​ള്ള ആ​​​ദ​​​ര സൂ​​​ച​​​ക​​​മാ​​​യി​​​ട്ടാ​​​ണ് ഉ​​​പ​​​ഗ്ര​​​ഹ​​​ത്തി​​​ന് "ക​​​ലാം​​​സാ​​​റ്റ്' എ​​​ന്ന് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്ത​​​ത്. ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ചെ​​​റി​​​യ ഉ​​​പ​​​ഗ്ര​​​ഹം എ​​​ന്ന ബ​​​ഹു​​​മ​​​തി​​​യും ക​​​ലാം​​​സാ​​​റ്റി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​താ​​​ണ്.

വ​​​ല്ലോ​​​പ്‌​​​സ് ഐ​​​ല​​​ന്‍ഡി​​​ല്‍നി​​​ന്നു നാ​​​സ​​​യു​​​ടെ ത​​​ന്നെ പേ​​​ട​​​ക​​​ത്തി​​​ലാ​​​ണ് ഉ​​​പ​​​ഗ്ര​​​ഹം വി​​​ക്ഷേ​​​പി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഗ്ലോ​​​ബ​​​ല്‍ സ്‌​​​പേ​​​സ് റി​​​ക്കാ​​​ര്‍ഡ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നും ഇ​​​ന്ത്യ​​​യ്ക്ക് സാ​​​ധി​​​ച്ചു.
ഇ​​​ത് ത​​​ന്‍റെ മാ​​​ത്രം നേ​​​ട്ട​​​മ​​​ല്ലെ​​​ന്നും ത​​​ന്നോ​​​ടൊ​​​പ്പം പ്ര​​​വ​​​ർ​​​ത്തി​​​ച്ച സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടേ​​​തു കൂ​​​ടി​​​യാ​​​ണെ​​​ന്നുൂം റി​​​ഫാ​​​ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു. ആ​​​ദ്യ​​​മാ​​​യി 3 ഡി ​​​പ്രി​​​ന്‍റിം​​​ഗ് സാ​​​റ്റ​​​ലൈ​​​റ്റ് ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ​​​ത്തി​​​ച്ച​​​തി​​​ലൂ​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൻ​​​ഡ​​​റെ ഭാ​​​ഗ​​​മാ​​​കാ​​​ൻ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​ഞ്ഞ​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സ്‌​​​പേ​​​സ് കി​​​ഡ്‌​​​സ് ഇ​​​ന്ത്യ​​​യു​​​ടെ സി ​​​ഇ ഒ ​​​ശ്രീ​​​മ​​​തി കേ​​​സ​​​നാ​​​ണ് സാ​​​റ്റ​​​ലൈ​​​റ്റി​​​ന്‍റെ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്. വി​​​ക്ഷേ​​​പ​​​ണ റോ​​​ക്ക​​​റ്റി​​​ല്‍ നി​​​ന്നും 125 മി​​​നി​​​റ്റു​​​ക​​​ള്‍ക്ക് ശേ​​​ഷം ഉ​​​പ​​​ഗ്ര​​​ഹം ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലെ​​​ത്തി.