ഇ​ന്ത്യ​ക്കു മി​ക​ച്ച തു​ട​ക്കം

12:28 AM Jun 24, 2017 | Deepika.com
പോ​ര്‍ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കു മി​ക​ച്ച തു​ട​ക്കം. മ​ഴ​മൂ​ലം ക​ളി നേ​ര​ത്തെ നി​ര്‍ത്തു​മ്പോ​ള്‍ ഇ​ന്ത്യ 39.2 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 199 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. 32 റ​ണ്‍സെ​ടു​ത്ത നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്്‌​ലി​യും ഒന്പതു റ​ണ്‍സെ​ടു​ത്ത മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​മാ​ണ് ക്രീ​സി​ല്‍. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നു നി​യോ​ഗി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ക്കു വേ​ണ്ടി രോ​ഹി​ത് ശ​ര്‍മ​യു​ടെ അ​ഭാ​വ​ത്തി​ല്‍ അ​ജി​ങ്ക്യ രഹാനെ​യാ​ണ് ഓ​പ്പ​ണ്‍ ചെ​യ്ത​ത്.

ര​ഹാ​നെ​യും ശി​ഖ​ര്‍ ധ​വാ​നും ചേ​ര്‍ന്ന് വി​ന്‍ഡീ​സ് ബൗ​ള​ര്‍മാ​രെ സ​മ​ര്‍ഥ​മാ​യി നേ​രി​ട്ട​തോ​ടെ ഇ​ന്ത്യ​യു​ടെ റ​ണ്ണൊ​ഴു​ക്ക് വ​ള​രെ വേ​ഗ​ത്തി​ലാ​യി. ഇ​രു​വ​രും ചേ​ര്‍ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 25 ഓ​വ​റി​ല്‍ 132 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്തു. 78 പ​ന്തി​ല്‍ എ​ട്ടു ബൗ​ണ്ട​റി​യ​ട​ക്കം 62 റ​ണ്‍സ് നേ​ടി​യ ര​ഹാ​നെ​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. ജോ​സ​ഫി​ന്‍റെ പ​ന്തി​ല്‍ നാ​യ​ക​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ പി​ടി​ച്ചാ​ണ് ര​ഹാ​നെ പു​റ​ത്താ​യ​ത്. ഒ​ര​റ്റ​ത്ത് ഉ​ജ്വ​ല ഫോ​മി​ല്‍ ശി​ഖ​ര്‍ ധ​വാ​ന്‍ ബാ​റ്റിം​ഗ് തു​ട​ര്‍ന്നു. എ​ന്നാ​ല്‍, സെ​ഞ്ചു​റി​യി​ലേ​ക്കു കു​തി​ക്കു​ക​യാ​യി​രു​ന്ന ധ​വാ​നെ ബി​ഷു മ​ട​ക്കി. 92 പ​ന്തി​ല്‍ ര​ണ്ടു സി​ക്‌​സും എ​ട്ടു ബൗ​ണ്ട​റി​യു​മ​ട​ക്കം 87 റ​ണ്‍സ് നേ​ടി​യ ധ​വാ​ന്‍ എ​ല്‍ബി​ഡ​ബ്ല്യു ആ​വു​ക​യാ​യി​രു​ന്നു.

മ​ഴ​യ്ക്കു ശേ​ഷം ക​ളി പു​ന​രാ​രം​ഭി​ച്ച​പ്പോ​ഴും ഇ​ന്ത്യ മി​ക​ച്ച പ്ര​ക​ട​നം തു​ട​ര്‍ന്നു. ചാ​മ്പ്യ​ന്‍സ് ട്രോ​ഫി​യി​ല്‍ ഇ​ല്ലാ​തി​രു​ന്ന കു​ല്‍ദീ​പ് യാ​ദ​വ് ഇ​ന്ത്യ​ന്‍ ടീ​മി​ലു​ണ്ട്. ര​വീ​ന്ദ്ര ജ​ഡേ​ജ ക​ളി​ക്കു​ന്നി​ല്ല.