മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ അടുത്ത സീസണിലെത്തുന്നത് പുതിയ നിയമങ്ങള്‍ നടപ്പാക്കിക്കൊണ്ട്. അണ്ടര്‍ 21 വിഭാഗത്തിലുള്ള താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന നിഷ്കര്‍ഷയാണ് അതില്‍ പ്രധാനപ്പെട്ടത്. അതുപോലെ ഒരു ടീമിന് നിലവിലുള്ള രണ്ടു താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കുന്നത്.
പുതിയതായി ഫ്രാഞ്ചൈസിയായ ടീം ടാറ്റയ്ക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്ന ഡ്രോയില്‍ ആദ്യ രണ്ടു വിളികള്‍ വിളിക്കാന്‍ പറ്റും. ടീം ബാലന്‍സ് ചെയ്യാന്‍ വേണ്ടി ആണിത്. ഒരു ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന പരമാവധി വിദേശ താരങ്ങള്‍ എട്ടാണ്. മുമ്പ് ഇതു 11 ആയിരുന്നു. പുതിയ സീസണില്‍ മാര്‍ക്കീ പ്ലെയര്‍ ഉണ്ടാകില്ല. ആദ്യ ഇലവനില്‍ അഞ്ചു വിദേശ താരങ്ങളെ മാത്രമേ കളിക്കാന്‍ അനുവദിപ്പിക്കൂ. കഴിഞ്ഞ സീസണ് വരെ ഇത് ആറായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സന്ദേശ് ജിങ്കനെയും സി.കെ. വിനീതിനെയും നിലനിര്‍ത്തി.
പുതിയ നിയമങ്ങളുമായി ഐഎസ്എല്‍ 2017
12:28 AM Jun 24, 2017 | Deepika.com