ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ് ഇന്നു നാമനിർദേശ പത്രിക നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത്ഷാ, എൻഡിഎ ഘടകകക്ഷിനേതാക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാവും കോവിന്ദ് പത്രിക സമർപ്പിക്കുക.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായ ലോക്സഭാ സെക്രട്ടറി ജനറൽ അനൂപ് മിശ്ര മുന്പാകെയാണ് പത്രിക സമർപ്പിക്കുക. നാലുസെറ്റ് പത്രികകളാണ് കോവിന്ദിനു വേണ്ടി തയാറാക്കിയിരിക്കുന്നത്.
ഇന്നലെ രാവിലെ കോവിന്ദ് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയെ സന്ദർശിച്ചു. ഭാര്യ സവിതയോടൊപ്പമാണ് കോവിന്ദ് വാജ്പേയിയെ സന്ദർശിക്കാനെത്തിയത്.
നാമനിർദേശപത്രിക ഈ മാസം 28 വരെ സ്വീകരിക്കും. അടുത്തമാസം 17നാണ് വോട്ടെടുപ്പ്.