മംഗളൂരു: സംശയകരമായ സാഹചര്യത്തിൽ മൂന്ന് അജ്ഞാതരെ കണ്ടതായി തദ്ദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് കർണാടകയിലെ കാർവാർ നാവിക താവളത്തിൽ അതീവ ജാഗ്രതാനിർദേശം നൽകി. അങ്കോളയ്ക്കടുത്ത അലാഗെരി ഗ്രാമത്തിലുള്ള നാവിക താവളത്തിൽ ബുധനാഴ്ച രാത്രിയാണ് മൂന്ന് അജ്ഞാതരെ തദ്ദേശവാസികൾ കണ്ടത്. ദേശീയപാത-66 നോടുചേർന്ന മതിൽ ചാടിക്കടന്ന് മൂന്നംഗസംഘം നാവികത്താവളത്തിനുള്ളിൽ പ്രവേശിച്ചതായാണ് തദ്ദേശവാസികൾ നാവിക അധികൃതരെ അറിയിച്ചത്.
ഇതു സംബന്ധിച്ച് നാവിക അധികൃതർ പ്രതികരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്. ഇതോടൊപ്പം ദേശീയപാത 66ൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വലിപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള നാവിക കപ്പലായ ഐഎൻഎസ് കഡംബയുടെ ആസ്ഥാനവും കാർവാർ നാവിക താവളമാണ്. 2005ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് കഡംബയിലാണ് നാവികസേനയുടെ അത്യാധുനിക ആയുധങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. നേവൽ എയർ സ്റ്റേഷൻ, നാവിക ആയുധ ഡിപ്പോ, ഗവേഷണ വിഭാഗം, കപ്പൽശാല എന്നിവ താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്.