+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക്കിസ്ഥാനിലേക്കു പോകണമെന്ന് ഘൈ​റൂ​ൾ ഹ​സ​ൻ റി​സ്വി

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച​വ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഘൈ​റൂ​ൾ ഹ​സ​ൻ റി​സ്വി. മീ​റ​റ്റി​ൽ
പാക്കിസ്ഥാനിലേക്കു പോകണമെന്ന് ഘൈ​റൂ​ൾ ഹ​സ​ൻ റി​സ്വി
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച​വ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഘൈ​റൂ​ൾ ഹ​സ​ൻ റി​സ്വി.
മീ​റ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​നി​ടെ​യാ​ണ് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന​വ​രു​ടെ മ​ന​സ് യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ർ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ങ്ങ​നെ​യു​ള്ള​വ​ർ പാ​ക്കി​സ്ഥാ​നി​ലാ​ണ് ജീ​വി​ക്കേ​ണ്ട തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ക് ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണം തേ​ടി​യ മാ​ധ്യ​മ​ത്തോ​ടും റി​സ്വി ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ചു. പാ​ക് ടീ​മി​ന്‍റെ വി​ജ​യം ഇ​ഷ്ട​പ്പെ​ട്ട ഇ​ന്ത്യ​യി​ലെ ചി​ല ആ​ളു​ക​ൾ ഈ​ദി​നു മു​ന്പു​ള്ള ഈ​ദ് ആ​ണെ​ന്നു വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ​ത്തി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​ർ അ​വി​ടേ​ക്കു പോ​ക​ണം. അ​ത​ല്ലെ​ങ്കി​ൽ അ​വ​രു​ടെ ഹൃ​ദ​യം പാ​ക്കി​സ്ഥാ​നി​ലാ​യ​തി​നാ​ൽ അ​വി​ടേ​ക്കു പ​റ​ഞ്ഞ​യ​യ്ക്ക​ണം: റി​സ്വി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ചെ​യ​ർ​മാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് കു​ര്യ​ൻ ത​യാ​റാ​യി​ല്ല.