ഇർബിൽ: ഇറാക്കിലെ മൊസൂൾ നഗരത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമിച്ച അൽനൂരി മോസ്കും അതിന്റെ പ്രശസ്തമായ ചരിഞ്ഞ മിനാരവും ഐഎസ് പോരാളികൾ ബോംബുവച്ചു തകർത്തു. ഇറ്റലിയിലെ പീസാ ഗോപുരത്തിന്റേതിനു സമാനമായരീതിയിൽ ചെരിവുള്ള മിനാരം അൽ ഹദ്ബ എന്നാണ് അറിയപ്പെട്ടിരുന്നത്.
മധ്യയുഗത്തിൽ നിർമിക്കപ്പെട്ട ഈ മോസ്കിൽ 2014 ജൂലൈയിൽ വെള്ളിയാഴ്ച പ്രാർഥനാവേളയിലാണ് ഐഎസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദി സിറിയയും ഇറാക്കും ഉൾപ്പെടുത്തി കാലിഫേറ്റ് പ്രഖ്യാപിച്ചത്.
യുഎസ് പിന്തുണയോടെ ഇറാക്ക് സൈനികർ മൊസൂൾ കൈയടക്കാൻ ശ്രമം നടത്തുന്നതിനിടയിലാണ് ഭീകരർ മോസ്ക് തകർത്തത്. മോസ്ക് തകർത്ത ഐഎസിന്റെ നടപടിയെ ചരിത്രപരമായ കുറ്റമെന്നാണ് മൊസൂൾ ആക്രമണത്തിനു നേതൃത്വം നൽകുന്ന ഇറാക്കി കമാൻഡർ ജനറൽ അബ്ദുൾമിർ യാരല്ലാ വിശേഷിപ്പിച്ചത്.
മോസ്ക് തകർത്തതിലൂടെ ഐഎസ് പരാജയം സമ്മതിച്ചിരിക്കുകയാണെന്ന് ഇറാക്കി പ്രധാനമന്ത്രി ഹൈദർ അൽ അബാദി പറഞ്ഞു. അൽനൂരി മോസ്ക് തകർന്നത് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണെന്ന് ഐഎസിന്റെ അമാക്വ് വാർത്താ ഏജൻസി ആരോപിച്ചു. അമേരിക്ക ഈ ആരോപണം തള്ളി. മോസ്കിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്ന് യുഎസ് സഖ്യസേനാ വക്താവ് കേണൽ റയാൻ ഡില്ലൺ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.മൊസൂളിലുള്ള നിരവധി ചരിത്ര സ്മാരകങ്ങൾ നേരത്തെ ഐഎസ് തകർത്തിരുന്നു.