ലോസ്ആഞ്ചലസ്: കാലിഫോർണിയ മേഖലയിൽ ഭൂകന്പമുണ്ടാവുമെന്ന് ഇന്നലെ നൽകിയ മുന്നറിയിപ്പ് തെറ്റായിരുന്നുവെന്ന് അധികൃതർ. 1925ൽ സംഭവിച്ച ഭൂകന്പത്തെക്കുറിച്ചുള്ള വിവരങ്ങൾ പുതുക്കുന്നതിനിടയിൽ കംപ്യൂട്ടറിനു പറ്റിയ തെറ്റാണു കാരണമെന്നു ബിബിസി റിപ്പോർട്ടു ചെയ്തു. 1925ലെ ഭൂകന്പത്തിൽ 13 പേർക്കു ജീവഹാനി നേരിട്ടു.