വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലൂക്ക് റോഞ്ചി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. കുടുംബ ജീവിത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കളി മതിയാക്കുന്നതെന്ന് റോഞ്ചി വ്യക്തമാക്കി.
2013ലാണ് ന്യൂസിലന്‍ഡിനായി റോഞ്ചി അരങ്ങേറ്റം കുറിച്ചത്. നാല് ടെസ്റ്റുകളിലും 67 ഏകദിനങ്ങളിലും 32 ട്വന്റി-20യിലും റോഞ്ചി കിവീസിനായി കളിച്ചു. 2015 ലോകകപ്പ് ഫൈനല്‍ വരെയത്തിയ ന്യൂസീലന്‍ഡ് ടീമില്‍ അംഗമായിരുന്നു റോഞ്ചി.
2014-15ല്‍ ഡുനെഡിനില്‍ ശ്രീലങ്കക്കെതിരെ 99 പന്തില്‍ പുറത്താകാതെ 170 റണ്‍സ് നേടിയത് റോഞ്ചിയുടെ വെടിക്കെട്ട് പ്രകടനമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്ട്രേലിയക്ക് വേണ്ടിയാണ് ലൂക്ക് റോഞ്ചി അരങ്ങേറ്റം കുറിച്ചത്. 2008-2009 വര്‍ഷങ്ങളില്‍ ഓസീസിനായി നാല് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യും കളിച്ചിട്ടുണ്ട്. പിന്നീട് സ്വദേശമായ ന്യൂസിലന്‍ഡിലേക്ക് റോഞ്ചി തിരിച്ചുവരികയായിരുന്നു.
ലൂക്ക് റോഞ്ചി വിരമിച്ചു
12:34 AM Jun 23, 2017 | Deepika.com