ഇൻഡോർ: മധ്യപ്രദേശ് സർക്കാർ വാഗ്ദാനം ചെയ്ത അടിസ്ഥാന വില നടപ്പിൽവരുത്തണമെന്ന് ആവശ്യപ്പെട്ട് ഉള്ളിക്കർഷകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇൻഡോറിലെ ലക്ഷ്മിഭായി മാർക്കറ്റ് റോഡ് കർഷകർ ഉപരോധിച്ചു. അടിസ്ഥാന വില നടപ്പിൽവരുത്താനുള്ള ശ്രമം വേഗത്തിലാക്കുമെന്ന ഉറപ്പ് ലഭിച്ചതിനുശേഷമാണ് കർഷകർ പിരിഞ്ഞുപോയത്.