ചെന്നൈ: രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ അണ്ണാ ഡിഎംകെ അമ്മ വിഭാഗം തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്. 90 എംഎൽഎമാരുടെ പിന്തുണയുള്ള അണ്ണാ ഡിഎംകെ അമ്മ വിഭാഗത്തിന് മുപ്പത് എംപിമാരുടെയും പിന്തുണയുണ്ട്.