കോയന്പത്തൂർ: ക്രിക്കറ്റ് കളിക്കുന്നതിനിടെ മുകളിൽനിന്നും താഴേയ്ക്കുവീണ സ്കൂൾ വിദ്യാർഥി മരിച്ചു. ആർ.എസ്.പുരം സംബന്ധം റോഡ് ഗണേശന്റെ മകൻ സച്ചിൻ വികാസ് (13) ആണ് മരിച്ചത്.
അവിനാശിയിലെ സ്വകാര്യ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ സച്ചിൻ കൂട്ടുകാർക്കൊപ്പം അപ്പാട്ട്മെന്റി്ന്റെ മുകൾനിലയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ മൂന്നാംനിലയിലെ ആസ്ബസ്റ്റോസ് മേൽക്കൂരയിലേക്കുവീണ പന്തെടുക്കുന്പോൾ കാൽതെന്നി താഴേയ്ക്കു വീണു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ സച്ചിൻ മരണമടയുകയായിരുന്നു.