ബ്രസൽസ്: ബ്രസൽസിലെ സിറ്റി റെയിൽവേസ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി സ്ഫോടനം നടത്തിയ മൊറോക്കൻ സ്വദേശിയെ പോലീസ് വെടിവച്ചുകൊന്നു. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇതു ഭീകരാക്രമണമെന്ന നിലയിൽ അന്വേഷണം നടത്തുകയാണെന്നു പോലീസ് അറിയിച്ചു.
സ്ഫോടനത്തെത്തുടർന്നു പോലീസ് റെയിൽ ഗതാഗതം നിർത്തിവയ്പ്പിക്കുകയും പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും ആസ്ഥാനമായ ബെൽജിയൻ തലസ്ഥാനത്തു നേരത്തേതന്നെ സുരക്ഷ ശക്തമാക്കിയിരുന്നു.റെയിൽവേ സ്റ്റേഷനിലെ സ്ഫോടനത്തെത്തുടർന്നു പ്രധാനമന്ത്രി ചാൾസ് മൈക്കൽ സുരക്ഷാ മേധാവികളുടെ യോഗം വിളിച്ചുകൂട്ടി.