റോണോ മാജിക്

12:25 AM Jun 22, 2017 | Deepika.com
മോ​സ്‌​കോ: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ ഹെ​ഡ​ര്‍ ഗോ​ൾ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ പോ​ര്‍ച്ചു​ഗ​ലി​ന് ആ​ദ്യ ജ​യം ന​ല്‍കി. ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ല്‍ പോ​ര്‍ച്ചു​ഗ​ല്‍ ആ​തി​ഥേ​യ​രാ​യ റ​ഷ്യ​യെ 1-0ന് തോ​ല്‍പ്പി​ച്ചു. എ​ട്ടാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍ഡോ​യു​ടെ ക്ലോസ് റേഞ്ചിൽ നിന്നുള്ള വെ​ടി​യു​ണ്ട​പോ​ലെവന്ന ഹെ​ഡ​ര്‍ റ​ഷ്യ​ന്‍ വ​ല​യി​ലേ​ക്കു തു​ള​ച്ചു​ക​യ​റി. ഈ ഗോളോടെ പോർച്ചു ഗീസ് നായകന്‍റെ അന്താരാഷ്‌ട്ര ഗോൾ എണ്ണം 74 ആയി. നാല് യൂറോ കപ്പിലും മൂന്നു ലോക കപ്പിലും കോൺഫെഡറേഷ ൻസ് കപ്പിലും ഗോൾ നേടാൻ റൊണാൾഡോക്കായി. റാ​ഫേ​ല്‍ ഗു​രേ​രോ​യു​ടെ ക്രോ​സി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍. ഒ​രു ഗോൾ നേ​ടി​യ​തോ​ടെ പോ​ര്‍ച്ചു​ഗ​ല്‍ മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. റൊ​ണാ​ള്‍ഡോ​യു​ടെ ര​ണ്ടു ഷോ​ട്ടു​ക​ള്‍ ഗോൾകീപ്പർ ര​ക്ഷ​പ്പെ​ടു​ത്തി.

ര​ണ്ടാം പ​കു​തി​യി​ലും പോ​ര്‍ച്ചു​ഗ​ല്‍ മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. ആ​രാ​ധ​ക​ര്‍ ന​ല്‍കി​യ ആ​വേ​ശ​ത്തി​നൊ​പ്പം ക​ളി​ച്ച റ​ഷ്യ ഗോ​ള്‍ മ​ട​ക്കാ​നു​ള്ള ശ്ര​മം മു​റു​ക്കി. എ​ന്നാ​ല്‍ പോ​ര്‍ച്ചു​ഗീ​സ് പ്ര​തി​രോ​ധ​വും ഗോ​ള്‍കീ​പ്പ​റും ത​ട​സ​മാ​യി.

ക​ളി​യു​ടെ 57-ാം മി​നി​റ്റ് മു​ത​ല്‍ ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളാ​ല്‍ കളംനി​റ​ഞ്ഞു. ഇ​തോ​ടെ ഇ​രു​ഗോ​ള്‍ മു​ഖ​ത്തും ഏ​തു നി​മി​ഷ​വും ഗോ​ള്‍ വീ​ഴു​മെ​ന്നു തോ​ന്നി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ല്‍ ഗോ​ള്‍കീ​പ്പ​ര്‍മാ​രും പ്ര​തി​രോ​ധ​നി​ര​യും ശ​ക്ത​മാ​യി നി​ല​യു​റ​പ്പി​ച്ച​തോ​ടെ ഗോ​ള്‍ ഒ​രു ഭാ​ഗ​ത്തും വീ​ണി​ല്ല. ഇ​ഞ്ചു​റി ടൈ​മി​ല്‍ റ​ഷ്യ ര​ണ്ടു ഷോ​ട്ടു​ക​ള്‍ പാ​യി​ച്ചെ​ങ്കി​ലും പ​ന്ത് പു​റ​ത്തേ​ക്കാ​യി​രു​ന്നു പോയത്.