മുംബൈ: അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുമുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനുണ്ടാകുമെന്ന് ബിസിസിഐ അറിയിച്ചു. ടീം ഇന്ത്യക്ക് പുതിയ പരിശീലകനെ അടുത്ത മാസത്തെ ശ്രീലങ്കന്‍ പര്യടനത്തിനു മുമ്പ് ലഭിക്കും. പുതിയ കോച്ചിന്റെ കാലാവധി 201ല്‍ ജൂണില്‍ ഇഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് വരെയായിരുക്കുമെന്നും ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന പറഞ്ഞു.
അനില്‍ കുംബ്ലെയും വിരാട് കോഹ്ലിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നതായി രാജീവ് ശുക്ല പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ബിസിസിഐ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. ആക്ടിംഗ് സെക്രട്ടറി, സിഇഒ എന്നിവര്‍ ഇതേക്കുറിച്ച് കുംബ്ലെയും കോഹ് ലിയുമായും ചര്‍ച്ച നടത്തിയിരുന്നു. ബോര്‍ഡ് വിനോദ് റായ്യുമായും ചര്‍ച്ച നടത്തിയിരുന്നതായും ശുക്ല പറഞ്ഞു. ചിലപ്പോള്‍ പലര്‍ക്കും വ്യത്യസ്തമായ അഭിപ്രായം രൂപപ്പെടും. ഇവ പരിഹരിക്കാന്‍ ബിസിസിഐ ശ്രമം നടത്താറുണ്ട്-അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ പര്യടനത്തിനുമുമ്പ് പുതിയ പരിശീലകന്
12:24 AM Jun 22, 2017 | Deepika.com