പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്കാ​ളി​ത്തം അനിശ്ചിതത്വത്തിൽ

12:24 AM Jun 22, 2017 | Deepika.com
ന്യൂ​ഡ​ല്‍ഹി: ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പാ​ക്കി​സ്ഥാ​ന്‍ പ​ങ്കെ​ടു​ക്കു​ന്ന​ കാ​ര്യം അനിശ്ചിതത്വത്തിൽ. ജൂ​ലൈ 6 മു​ത​ല്‍ 9 വ​രെ ഭു​വ​നേ​ശ്വ​റി​ലാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്ക് വീ​സ ന​ല്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ പു​ല​ര്‍ത്തു​ന്ന അ​നി​ശ്ചി​തത്വ​മാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച് സം​ശ​യ​മാ​ക്കിയിരി​ക്കു​ന്ന​ത്.
ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ത്‌​ല​റ്റു​ക​ള്‍ സ​മ​ര്‍പ്പി​ക്കേ​ണ്ട എ​ന്‍ട്രി​ക​ള്‍ക്കു​ള്ള അ​വ​സാ​ന ദി​വ​സം ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. അ​യ​ല്‍രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള കാ​യി​ക​താ​ര​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ എ​ത്തി​ത്തു​ട​ങ്ങു​ക​യും ചെ​യ്യും. എ​ന്നാ​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ കാ​യി​ക​താ​ര​ങ്ങ​ള്‍ക്ക് ഇ​തു​വ​രെ ഇ​ന്ത്യ​ന്‍ സ​ര്‍ക്കാ​ര്‍ വീ​സ ന​ല്‍കി​യി​ട്ടി​ല്ല. സ​ര്‍ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​റി​യാ​നാ​യി സം​ഘാ​ട​ക​ര്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് അ​ഡി​ല്‍ സു​മ​രി​വാ​ല പ​റ​ഞ്ഞു.

അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​ടെ പ്രൊ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ചാ​ണ് പാ​ക്കി​സ്ഥാ​നെ ത​ങ്ങ​ള്‍ ക്ഷ​ണി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളു​ടെ എ​ന്‍ട്രി​ക​ള്‍ അ​യ​ച്ചു ത​ന്നി​രു​ന്നു. അ​വ​രു​ടെ പേ​രും പാ​സ്‌​പോ​ര്‍ട്ടും ഞ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ഗ​വ​ണ​മെ​ന്‍റി​ന് അ​യ​യ്ക്കു​ക​യും ചെ​യ്തു. ഇ​നി സ​ര്‍ക്കാ​രി​ന്‍റെ അ​ടു​ത്ത തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​മാ​സം ആ​ദ്യം ത​ന്നെ പാ​ക്കി​സ്ഥാ​ന്‍ അ​ധി​കൃ​ത​ര്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കു​ള്ള വീ​സ ആ​വ​ശ്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ല്‍കി​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ര്‍ട്ടു​ണ്ട്. അടുത്തകാലത്തായി ഇന്ത്യ യിൽ നടക്കുന്ന മത്സര ങ്ങൾക്ക് പാക്കിസ്ഥാൻ കാ‍യിക താരങ്ങ ൾക്ക് വീസ നൽകാറില്ല.