ശ്രീനഗർ: തെക്കൻ കാഷ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ വെടിവയ്പ്പിൽ ഒരു സിവിലിയനു പരിക്ക്. സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാൾക്കു പരിക്കേറ്റതെന്ന് ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, സൈന്യം പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നെന്നു പ്രദേശവാസികൾ ആരോപിക്കുന്നു. ദർബാജം വില്ലേജിലാണു വെടിവയ്പ്പു നടന്നത്. മുഹമ്മദ് അൽത്താഫ് സർക്കാർ എന്നയാൾക്കാണു വെടിയേറ്റത്.