ന്യൂഡൽഹി: പുതുവൈപ്പിലെ സമരത്തെ അടിച്ചമർത്തുന്ന സംസ്ഥാന സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹി ജെഎൻയുവിൽ കോണ്ഗ്രസ് വിദ്യാർഥി സംഘടന എൻഎസ്യു ഐ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ജെഎൻയു യൂണിറ്റ് എൻഎസ്യുഐയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പുതുവൈപ്പിൽ ഐഒസി ടെർമിനൽ പദ്ധതിക്കെതിരേ സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ ഇടതുപക്ഷസർക്കാരിന്റെ പോലീസ് തല്ലിച്ചതയ്ക്കുകയാണെന്നു പ്രതിഷേധക്കാർ ആരോപിച്ചു. ഫാസിസ്റ്റ് നടപടികൾക്കെതിരേ പ്രക്ഷോഭ പരിപാടികൾ തുടരുമെന്നും എൻഎസ്യുഐ അറിയിച്ചു.