അണ്ടര്‍ 19 ടീം പരിശീലകസ്ഥാനത്ത് ദ്രാവിഡ് തുടര്‍ന്നേക്കും
12:05 AM Jun 21, 2017 | Deepika.com
ന്യൂഡല്‍ഹി: അണ്ടര്‍ 19 ഇന്ത്യന്‍ എ ടീം പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് തുടര്‍ന്നേക്കും. ബിസിസിഐയോടടുത്ത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ടീമിന്റെ പരിശീലകനായിരുന്ന ദ്രാവിഡിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. ഇതിനേത്തുടര്‍ന്നാണ് പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ രംഗത്തെത്തിയത്. എന്നാല്‍ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ നിയോഗിച്ച ഉപദേശക സമിതി ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരാന്‍ പച്ചകൊടി കാട്ടിയെന്നാണ് വിവരം. മുന്‍ താരങ്ങളായ സച്ചിന് ,ഗാംഗുലി, ലക്ഷ്മണ് എന്നിവരടങ്ങുന്നതാണ് ഉപദേശക സമിതി. ബിസിസിഐ അംഗങ്ങള്‍ക്കും ദ്രാവിഡ് തുടരുന്നതിനോട് യോജിപ്പാണുള്ളത്.