കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഉജ്വലവിജയം നേടിയ പാക് ടീമിന് ഐസിസി ഏകദിന റാങ്കിംഗില്‍ സ്ഥാനക്കയറ്റം. പുതുക്കിയ റാങ്ക് പാട്ടികയില്‍ 95 പോയിന്റുമായി ആറാം സ്ഥാനമാണ് പാക് ടീം സ്വന്തമാക്കിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനമാണ് പാക് ടീമിനു തുണയായത്.
പരമ്പരയില്‍ കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും പാക്കിസ്ഥാന് വിജയം കരസ്ഥമാക്കിയിരുന്നു. 119 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ടാം സ്ഥാനം നേടിയ ടീം ഇന്ത്യ റാങ്കിംഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് സെമിയില്‍ പുറത്തായ ഓസ്ട്രേലിയയാണ് (117പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത്.
അതിനിടെ, ചാമ്പ്യന്‍സ് ട്രോഫി നേടി നാട്ടില്‍ തിരിച്ചെത്തിയ പാക് ടീമിന് ലാഹോറില്‍ ആവേശോജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ടീമംഗങ്ങളെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. വഴിനീളെ ആരാധകര്‍ തടിച്ചുകൂടി.
പാക്കിസ്ഥാന് ആറാമതെത്തി
12:05 AM Jun 21, 2017 | Deepika.com