ഹോക്കി: ഇ​ന്ത്യ​ക്കു തോ​ല്‍വി

12:05 AM Jun 21, 2017 | Deepika.com
ല​ണ്ട​ന്‍: വേ​ള്‍ഡ് ഹോ​ക്കി ലീ​ഗ് സെ​മി​ഫൈ​ന​ലി​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് തോ​ല്‍വി. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​ന് ഹോ​ള​ണ്ടാ​ണ് ഇ​ന്ത്യ​യെ തോ​ല്‍പ്പി​ച്ച​ത്. ഇ​തോ​ടെ ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​ക്ക് ക്വാ​ര്‍ട്ട​റി​ല്‍ എ​തി​രാ​ളി മ​ലേ​ഷ്യ​യാ​ണ്. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ലാ​ണ് ഗോ​ളു​ക​ളെ​ല്ലാം പി​റ​ന്ന​ത്. ര​ണ്ടാം മി​നി​റ്റി​ല്‍ തി​യ​റി ബ്രി​ങ്ക്മാ​നി​ലൂ​ടെ നെ​ത​ര്‍ലാ​ന്‍ഡ്സ് മു​ന്നി​ലെ​ത്തി. സാ​ന്‍ഡെ​ര്‍ ബാ​ര്‍ട്, മി​ര്‍ക്കോ പ്രൂ​ജ്സെ​ര്‍ എ​ന്നി​വ​ര്‍ പ​ട്ടി​ക തി​ക​ച്ച​പ്പോ​ള്‍ ആ​കാ​ശ്ദീ​പ് സിം​ഗ് ആ​ണ് ഇ​ന്ത്യ​യു​ടെ ആ​ശ്വാ​സ ഗോ​ള്‍ നേ​ടി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളാ​യി​രു​ന്നു ഇ​ത്.