ന്യൂഡൽഹി: പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെ ഭാര്യയെ സിബിഐ ചോദ്യം ചെയ്തു. 2015-16 കാലത്ത് വിവിധ സ്വകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് 4.63 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിലാണ് സത്യേന്ദ്ര ജെയിന്റെ ഭാര്യ പൂനം ജെയിനെ ചോദ്യംചെയ്തത്. എന്നാൽ, ആം ആദ്മി പാർട്ടിയുടെ സർക്കാരിനെ തകർക്കാൻ സിബിഐയെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കമാണെന്ന് ആരോപിച്ച എഎപി, സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്ന മൊഹല്ല ക്ലിനിക് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളെയാണ് അന്വേഷണത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും ആരോപിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടത്തിയ ടോക് ടു എകെ പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കഴിഞ്ഞയാഴ്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സിബിഐ ചോദ്യം ചെയ്തിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നടത്തിയ ടോക് ടു എകെ പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ കഴിഞ്ഞയാഴ്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും സിബിഐ ചോദ്യം ചെയ്തിരുന്നു.