ചെന്നൈ: തമിഴ്സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് ഹിന്ദു മക്കൾ കക്ഷിനേതാവ് അർജുൻ സന്പത്ത്. സിങ്കം സിങ്കിളാ..താൻ വരും എന്ന രജനീകാന്തിന്റെ സംഭാഷണശകലം കടമെടുത്തായിരുന്നു രാഷ്ട്രീയപ്രവേശനം സംബന്ധിച്ച സൂചന അദ്ദേഹം നൽകിയത്.
കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ചചെയ്തോയെന്ന ചോദ്യത്തിന്, തമിഴ്നാടിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മാത്രമാണു രജനീകാന്ത് പ്രകടിപ്പിച്ചതെന്ന് അർജുൻ പറഞ്ഞു. രജനീകാന്തിനെ നിയന്ത്രിക്കുന്നത് ബിജെപിയാണെന്ന അഭ്യൂഹങ്ങൾ തള്ളിക്കളയുകയും ചെയ്തു.
ഞായറാഴ്ച കർഷകരെ കണ്ട രജനീകാന്ത് കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്തിരുന്നു. ഇതിനുപുറമേ നദീതട സംയോജനത്തിന് ഒരുകോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടനെയുണ്ടാകുമെന്ന സൂചനയാണ് രാഷ്ട്രീയനിരീക്ഷകർ കണക്കാക്കുന്നത്്.