ലണ്ടൻ: കളിക്കളത്തില്‍ ടീം അംഗങ്ങളും കളത്തിനു പുറത്ത് ഇരു രാജ്യങ്ങളുടേയും ആരാധകരും ഏറ്റുമുട്ടിയ മത്സരമായിരുന്നു ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ- പാക് ഫൈനല്‍. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും ആരാധകരുടെ പോരുവിളികളുമെല്ലാം ഫൈനല്‍ മത്സരം ശരിക്കും യുദ്ധമാക്കി മാറ്റിയിരുന്നു. എന്നാല്‍ കളിക്കളത്തിനു പുറത്ത് തങ്ങള്‍ക്ക് യാതൊരു പകയുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇരു ടീമിലെയും താരങ്ങള്‍.
മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, യുവരാജ് സിംഗ് ,പാക് ബൗളിംഗ് കോച്ച് അസര്‍ മഹ്മ്മൂദ് , ഷോയ്ബ് മാലിക് എന്നിവര്‍ ഒരുമിച്ച് നര്‍മം പങ്കുവയ്ക്കുന്ന വീഡിയോ ദ്യശ്യങ്ങളാണ് സൗഹൃദത്തിന്റെ ചിരിക്കാഴ്ച സമ്മാനിച്ചത്. ഐസിസി, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദ്യശ്യങ്ങള്‍ പാക് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. പാക് ടീമിനെ പ്രശംസിച്ച കോഹ്ലിയെ അഭിനന്ദിച്ചും പാക് സോഷ്യല്‍മീഡിയയില്‍ സന്ദേശങ്ങള്‍ നിറയുകയാണ്.
കളിക്കു പുറത്ത് പകയില്ല, ചിരിയാണ്
11:00 PM Jun 19, 2017 | Deepika.com