ബംഗളൂരു: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ മംഗൾയാൻ ഭ്രമണപഥത്തിൽ ആയിരം ദിവസം പൂർത്തിയാക്കി. 2013 നവംബർ അഞ്ചിനാണ് ഇന്ത്യയുടെ ചൊവ്വാദൗത്യമായ മാർസ് ഓർബിറ്റർ മിഷൻ( എംഒഎം) ഇസ്രോ വിക്ഷേപിച്ചത്. ഉപഗ്രഹം ഇതിനോടകം 388 തവണ ചൊവ്വയെ വലംവച്ചുകഴിഞ്ഞു.
ജനുവരെ 17നു ഭ്രമണപഥം മാറ്റിയതിനെത്തുടർന്ന് ഉപഗ്രഹത്തിന്റെ ആയുസ് മൂന്നുവർഷം നീട്ടിയിരുന്നു.
2020 വരെ ചൊവ്വയിൽനിന്നുള്ള ചിത്രങ്ങളും വിവരങ്ങളും മുടങ്ങാതെ ഉപഗ്രഹം അയച്ചുതരുമെന്ന് ഇസ്രോ അധികൃതർ അറിയിച്ചു.