മെൽബൺ: ഇന്ത്യൻ പൗരന്മാർക്ക് ഓസ്ട്രേലിയയിലേക്കു സന്ദർശക വീസയ്ക്ക് ജൂലൈ ഒന്നു മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. വീസ വേഗം ലഭിക്കാൻ ഇതു സഹായിക്കുമെന്ന് ഓസ്ട്രേലിയയുടെ കുടിയേറ്റ കാര്യ സഹമന്ത്രി അലക്സ് ഹോക്ക് പറഞ്ഞു. ഓസ്ട്രേലിയയിലേക്ക് ഇന്ത്യൻ സന്ദർശകർ ഈയിടെ വർധിച്ചിട്ടുണ്ട്. 2017 ലെ ആദ്യ നാലു മാസം കൊണ്ട് 65,000 ലേറെ ഇന്ത്യക്കാർക്കു സന്ദർശക വീസ നല്കി.
പുതിയ സംവിധാനം എല്ലാം ദിവസവും 24 മണിക്കൂറും അപേക്ഷ നല്കാൻ സഹായിക്കും. വീസ ഫീസ് ഓൺലൈനായി അടയ്ക്കാം. അപേക്ഷയുടെ നില എന്തായി എന്ന് ഓൺലൈനിൽ പരിശോധിക്കാം. ഇതു യാത്രാ പരിപാടി തീരുമാനിക്കാൻ സഹായിക്കുമെന്നു മന്ത്രി ഹോക്ക് പറഞ്ഞു.