ബെയ്ജിംഗ്: ഭീകരതയ്ക്കെതിരേയുള്ള യുഎന്നിലെ പോരാട്ടത്തിനു പിന്തുണ പ്രഖ്യാപിക്കാൻ ബ്രിക്സ് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു. നല്ലതെന്നോ ചീത്തയെന്നോ ഭീകരർ ഇല്ലെന്നും പാക്കിസ്ഥാനെ പരാമർശിക്കാതെ ഇന്ത്യ നിലപാട് വ്യക്തമാക്കി.
ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കു മുന്പായി നടന്ന കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് അറിയിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗാണ് ചർച്ചയിൽ പങ്കെടുത്തത്. ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ചൈനീസ് നഗരമായ സിയാമെനിൽ ഈ വർഷം നടക്കും. സിയാമെൻ ഉച്ചകോടിയുടെ അജൻഡ തീരുമാനിക്കുന്നതിനാണ് ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ പ്രത്യേകം യോഗം ചേർന്നത്.