രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡിലും ബിഹാറിലും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ പെൻഡോരി ഗ്രാമത്തിലെ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകളും ബിഹാറിലെ ജമുയി ജില്ലയിലെ ബർമാസിയ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.