മോസ്കോ: രണ്ടു തവണ ലീഡ് നേടിയിട്ടും യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ മെക്സിക്കോയോടു സമനില വഴങ്ങി. കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇരു ടീമും രണ്ടു ഗോള്‍ വീതം നേടി.
പോര്‍ച്ചുഗലിനു വേണ്ടി റിക്കാര്‍ഡോ ഖെരസ്മയും (34) സെഡ്രിക് സോറസും (86) ഗോള്‍ നേടിയപ്പോള്‍ മെക്സിക്കോയ്ക്കു വേണ്ടി ഹാവിയര്‍ ഹെര്‍ണാണ്ടസും (42) മൊറേനോയും (90) ഗോള്‍ മടക്കി. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും പോര്‍ച്ചുഗല്‍ സമനില വഴങ്ങുകയായിരുന്നു. ഇന്നു നടക്കുന്ന മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ഓസ്ട്രേലിയയെ നേരിടും. രാത്രി എട്ടരയ്ക്കാണ് മത്സരം. സോണി സിക്സ് മത്സരം തത്സമയം സംപ്രേഷണം ചെയ്യും.
പോര്‍ച്ചുഗലിനു സമനില
11:31 PM Jun 18, 2017 | Deepika.com