അടുത്തവര്‍ഷം നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പ് ഏഴാം എഡിഷന് 2020ലേക്കു മാറ്റിയതായി റിപ്പോര്‍ട്ട്. ഐസിസിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അടുത്ത വര്‍ഷം പല ദ്വിരാഷ്ട്ര പരമ്പരകളും നടക്കാനുള്ളതിനാലാണ് ലോകകപ്പ് 2020ലേക്കു മാറ്റിയതെന്നാണ് വിവരം.
എന്നാല്‍ 2020ലെ ട്വന്റി -20 ലോകകപ്പിന്റെ വേദി സംബന്ധിച്ച് തീരുമാനമായില്ല. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് പരിഗണനയിലുള്ളത്. പലരാജ്യങ്ങളിലും ട്വന്റി -20ലീഗുകള്‍ എല്ലാവര്‍ഷവും നടക്കാറുള്ളതിനാല്‍ ട്വന്റി-20 ലോകകപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന വാദവും ഐസിസിയിലുയരുന്നുണ്ട്. ഇന്നാരംഭിക്കുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഇത്തവണത്തെ വാര്‍ഷികയോഗത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.
ട്വന്റി-20 ലോകകപ്പ് 2020ല്‍
11:31 PM Jun 18, 2017 | Deepika.com