ടോക്കിയോ: യുഎസ് നാവികസേനയുടെ മിസൈൽ നശീകരണിക്കപ്പലായ യുഎസ്എസ് ഫിറ്റ്സ്ജറാൾഡ് ജപ്പാനിലെ യോകോസുകയിൽ ചരക്കുകപ്പലുമായി കൂട്ടിയിടിച്ചു. ഫിറ്റ്സ്ജറാൾഡിന്റെ കമാൻഡർ ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു. കാണാതായ ഏഴു നാവികർക്കുവേണ്ടി ജപ്പാൻ, അമേരിക്കൻ സൈനികർ തെരച്ചിൽ നടത്തിവരികയാണ്. ഫിലിപ്പീൻസ് പതാക വഹിക്കുന്ന എസിഎക്സ് ക്രിസ്റ്റൽ എന്ന കണ്ടെയ്നർ കപ്പലുമായാണ് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചത്.ചരക്കുകപ്പലിലെ 20 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 2.30 ന് യോകോസുകയുടെ തെക്ക് പടിഞ്ഞാറ് 56 നോട്ടിക്കൽമൈൽ അകലെ കടലിലായിരുന്നു കൂട്ടിയിടി നടന്നത്. യുദ്ധക്കപ്പലിനേക്കാൾ നാലുമടങ്ങ് വലുപ്പമുള്ള ചരക്ക് കപ്പൽ ടോക്കിയോ തുറമുഖത്തേക്കു വരികയായിരുന്നുവെന്ന് ജാപ്പനീസ് ഷിപ്പിംഗ് കന്പനി നിപ്പോൺ യുസൻ അറിയിച്ചു.
യുഎസിന്റെ ഏഴാം കപ്പൽപ്പടയുടെ ആസ്ഥാനമായ യോകോസുകയിൽ മുങ്ങിക്കപ്പലുകളും വിമാനവാഹിനിയും ഉൾപ്പെടെഅമേരിക്കയുടെ 80 കപ്പലുകളാണുള്ളത്. കൂട്ടിയിടിയെ തുടർന്നു വെള്ളം കയറിയ യുഎസ്എസ് ഫിറ്റ്സ്ജറാൾഡ് കെട്ടിവലിച്ചു യോകോസുകാ നാവികത്താവളത്തിലെത്തിച്ചു. ചരക്കുകപ്പലിനു നിസാര കേടുപാടുകളേയുള്ളു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് സിവിലിയൻ, സൈനിക കേന്ദ്രങ്ങൾ അന്വേഷണം ആരംഭിച്ചു.