കയ്റോ: ഈജിപ്തിലെ പബ്ലിക് പ്രോസിക്യൂട്ടർ ഹിഷാം ബറാക്കത്തിനെ 2015ൽ കാർബോംബ് ആക്രമണം നടത്തി കൊലപ്പെടുത്തിയ കേസിലെ 31 പ്രതികൾക്ക് വധശിക്ഷ നൽകും. ഗ്രാൻഡ് മുഫ്തിയുടെ തീരുമാനം അറിഞ്ഞശേഷം ജൂലൈ 22ന് അന്തിമ വിധി പുറപ്പെടുവിക്കുമെന്നു കയ്റോ ക്രിമിനൽ കോടതി അറിയിച്ചു.