അശ്വിന് പരിക്ക്
11:59 PM Jun 17, 2017 | Deepika.com
ലണ്ടന്‍: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് പരിശീലനത്തിടെ പരിക്കേറ്റു. ഇന്നു നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനു മുന്നോടിയായുള്ള പരിശീലത്തിനിടെയാണ് താരത്തിന്റെ വലതുകാല്‍മുട്ടിനു പരിക്കേറ്റത്. ക്യാച്ചിംഗ് പരിശീലത്തിനിടെ അശ്വിന് നിലത്തു വീഴുകയായിരുന്നു. ഉടന്‍തന്നെ ടീം ഫിസിഷ്യന്‍ പാട്രിക് ഫര്ഹാര്ട്ട് അശ്വിന് പ്രഥമ ശുശ്രൂഷ നല്കി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അരമണിക്കൂര്‍ വിശ്രമത്തിനുശേഷം അശ്വിന് വീണ്ടും പരിശീലനത്തിനെത്തിയിരുന്നു. പാക്കിസ്ഥാനെതിരേയുള്ള ഫൈനല്‍ മത്സരത്തിനായി ടീം കോച്ച് അനില്‍ കുംബ്ലെയുടെ നേതൃത്വത്തില്‍ മികച്ച തയാറെടുപ്പുകളാണ് ടീം ഇന്ത്യ നടത്തിയത്.