ബർലിൻ: ഇരു ജർമനികളുടെയും ഏകീകരണത്തിനു നേതൃത്വം നൽകിയ മുൻ ജർമൻ ചാൻസലർ ഹെൽമുട്ട് കോൾ (87) അന്തരിച്ചു. ലുഡ്വിഗ്ഷഫാനിലെ വസതിയിലായിരുന്നുഅന്ത്യമെന്ന് സിഡിയു പാർട്ടിയും ബിൽഡ് പത്രവും അറിയിച്ചു.
ഓട്ടോ വോൺ ബിസ്മാർക്കിനുശേഷം ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ചാൻസലറാണ് കോൾ. 1982 മുതൽ 1998വരെ 16 വർഷക്കാലം അദ്ദേഹം ചാൻസലറായിരുന്നു. യൂറോപ്യൻ ഐക്യത്തിന്റെ വക്താവായ ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 1989 നവംബറിലാണ് കിഴക്കൻ ജർമനിയെയും പടിഞ്ഞാറൻ ജർമനിയെയും വേർതിരിക്കുന്ന ബർലിൻമതിൽ ജനക്കൂട്ടം തകർത്തതും ഇരു ജർമനികളും ഒന്നായതും. യൂറോയുടെ ഉപജ്ഞാതാക്കളിൽ ഒരാളുമായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും പ്രഗത്ഭനായ രാജ്യ നയതന്ത്രജ്ഞനെന്നു കോളിനെ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ വിശേഷിപ്പിക്കുകയുണ്ടായി.