ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിനു സമീപത്തുനിന്ന് ആയുധധാരിയെ സ്കോട്ലൻഡ് യാർഡ് പോലീസ് അറസ്റ്റു ചെയ്തു. സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട മുപ്പതു വയസുകാരനോട് സംസാരിക്കാൻ എത്തിയ പോലീസിനു നേർക്ക് അയാൾ കത്തി വീശുകയായിരുന്നു. പോലീസ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ചു ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.