മിന്നിക്കാൻ റഷ്യയും ന്യൂസിലൻഡും

12:23 AM Jun 17, 2017 | Deepika.com
സെ​ന്‍റ് പീ​റ്റേ​ഴ്സ്ബ​ർ​ഗ്: കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്ന് റ​ഷ്യ​യും ന്യൂ​സി​ല​ന്‍ഡും ഏ​റ്റു​മു​ട്ടും. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗി​ലാ​ണ് ആ​ദ്യ മ​ത്സ​രം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30നാ​ണ് കി​ക്കോ​ഫ്. സോ​ണി സി​ക്‌​സി​ല്‍ മ​ത്സ​രം ത​ത്സ​മ​യം. ഗ്രൂ​പ്പ് എ​യി​ല്‍ ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നാ​ണ് ഇ​രു​ടീ​മും ഇ​റ​ങ്ങു​ന്ന​ത്.

2018 ലോ​ക​ക​പ്പി​ന് വേ​ദി​യൊ​രു​ക്കു​ന്ന റ​ഷ്യ​ക്ക് ആ​തി​ഥേ​യ​രാ​യ​തു​കൊ​ണ്ടു മാ​ത്ര​മ​ല്ല യോ​ഗ്യ​ത​യെ​ന്നും ന​ല്ല പ്ര​ക​ട​നം ന​ട​ത്താ​ൻ ത​ങ്ങ​ള്‍ക്കു ക​ഴി​യു​മെ​ന്ന് തെ​ളി​യി​ക്കാ​നു​ണ്ട്. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി സ്വ​ന്തം നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​നു ത​യാ​റെ​ടു​പ്പു​ക​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​കുക​യാ​ണ് റ​ഷ്യ​യു​ടെ ല​ക്ഷ്യം. ഓ​ഷ്യാ​ന ചാ​മ്പ്യ​ന്മാ​രാ​യ ഓ​ള്‍ വൈ​റ്റ്‌​സ് എ​ന്നു ഇ​ര​ട്ട​പ്പേ​രു​ള്ള ന്യൂ​സി​ല​ന്‍ഡി​ന് ഗ്രൂ​പ് ക​ടു​ക​ട്ടി​യാ​ണ് റ​ഷ്യ​ക്കു പു​റ​മെ ക​രു​ത്ത​രാ​യ പോ​ര്‍ച്ചു​ഗ​ല്‍, മെ​ക്‌​സി​ക്കോ ടീ​മു​ക​ളും ​ഗ്രൂ​പ്പി​ലു​ണ്ട്. എ​ന്നാ​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റ​ഷ്യ​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി ത​ങ്ങ​ളെ എ​ഴു​തി​ത​ള്ളാ​നാ​വി​ല്ലെ​ന്നു ന്യൂ​സി​ല​ന്‍ഡി​നു തെളിയിക്കേ​ണ്ട​തു​ണ്ട്.

ലോ​ക റാ​ങ്കിം​ഗി​ലും പ്ര​ക​ട​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും റ​ഷ്യ​യും ന്യൂ​സി​ല​ന്‍ഡും ത​മ്മി​ല്‍ വ​ലി​യ അ​ന്ത​ര​മാ​ണു​ള്ള​ത്. റാ​ങ്കിം​ഗി​ല്‍ റ​ഷ്യ 63-ാമ​തും ന്യൂ​സി​ല​ന്‍ഡ് 95-ാം സ്ഥാ​ന​ത്തും. അ​തു​കൊ​ണ്ട് ക​ട​ലാ​സി​ലെ ക​ണ​ക്കു​ക​ള്‍ മാ​റ്റി​വ​ച്ച് റ​ഷ്യ​യെ ഞെ​ട്ടി​ക്കാ​നാ​ണ് ന്യൂ​സി​ല​ന്‍ഡ് ഒ​രു​ങ്ങു​ന്ന​ത്. ഓ​ഷ്യാ​ന​യി​ല്‍നി​ന്ന് ഓ​സ്‌​ട്രേ​ലി​യ മാ​റി​യ​ത് ന്യൂ​സി​ല​ന്‍ഡി​നു ഗു​ണ​ക​ര​മാ​യി. ഓ​സ്‌​ട്രേ​ലി​യ ഏ​ഷ്യ​ന്‍ മേ​ഖ​ല​യി​ല്‍ ക​ളി​ക്കാ​നി​റ​ങ്ങി​യ​തോ​ടെ ഓ​ഷ്യാ​ന​യി​ലെ വ​ലി​യ ടീ​മാ​യി ന്യൂ​സി​ല​ന്‍ഡ്. ഓ​ഷ്യ​ാന ചാ​മ്പ്യ​ന്മാ​ര്‍ക്കു ലോ​ക​ക​പ്പി​ലേ​ക്കു നേ​രി​ട്ടു യോ​ഗ്യ​ത ല​ഭി​ക്കി​ല്ല. തെ​ക്കേ അ​മേ​രി​ക്ക​ന്‍ യോ​ഗ്യ​ത റൗ​ണ്ടി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തു​ന്ന​വ​രോ​ട് അ​വ​ര്‍ പ്ലേ ​ഓ​ഫ് ക​ളി​ക്ക​ണം.

കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​നു മൂ​ന്നു ത​വ​ണ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള ഓ​ള്‍ വൈ​റ്റ്‌​സി​ന് ഒ​രു ജ​യം പോ​ലും നേ​ടാ​നാ​യി​ട്ടി​ല്ല. റ​ഷ്യ​യി​ല്‍ ഈ ​മോ​ശം റി​ക്കാ​ര്‍ഡ് തി​രു​ത്തുകയാ​ണ് ഓ​ഷ്യ​ാന ചാ​മ്പ്യ​ന്മാ​രു​ടെ ല​ക്ഷ്യം. എ​ന്നാ​ല്‍ റ​ഷ്യ​യ്ക്കാ​ണ് വി​ജ​യ സാ​ധ്യ​ത​‍. ആ​ദ്യ മ​ത്സ​രം ജ​യി​ച്ചു ക​ഴി​ഞ്ഞാ​ല്‍ സെ​മി ഫൈ​ന​ല്‍ സാ​ധ്യ​ത നി​ല​നി​ര്‍ത്താ​നാ​കും. അ​തു​ക​ഴി​ഞ്ഞാ​ല്‍ ഇ​രു​ടീ​മി​നും ക​രു​ത്ത​രാ​യ മെ​ക്‌​സി​ക്കോ​യെ​യും പോ​ര്‍ച്ചു​ഗ​ലി​നെ​യും നേ​രി​ടേ​ണ്ട​തു​ണ്ട്. ന്യൂ​സി​ല​ന്‍ഡി​ന്‍റെ മു​ന്നി​ല്‍ വ​ലി​യൊ​രു ക​ട​മ്പ​യാ​ണു​ള്ള​ത്.

ഓ​ഷ്യാ​ന ചാ​മ്പ്യ​ന്മാ​ര്‍ക്ക് അ​വ​സാ​ന​ത്തെ മ​ത്സ​ര​ങ്ങ​ളി​ല്‍ വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡി​നോ​ടും ബ​ലാ​റ​സി​നോ​ടും പ​രാ​ജ​യ​പ്പെ​ടേ​ണ്ടി​വ​ന്നു. ഇ​തു​വ​രെ നടക്കാ ത്ത ഒ​രു പ്ര​ത്യേ​ക കാ​ര്യം ല​ക്ഷ്യ​മി​ട്ടാ​ണ് ന്യൂ​സി​ല​ന്‍ഡ് ടൂ​ര്‍ണ​മെ​ന്‍റി​നെ​ത്തു​ന്ന​ത്. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രു ജ​യം- പ​രി​ശീ​ല​ക​ന്‍ ആ​ന്‍റ​ണി ഹ​ഡ്‌​സ​ണ്‍ പ​റ​ഞ്ഞു.

സ്‌​ട്രൈ​ക്ക​ര്‍ ക്രി​സ് വു​ഡി​ലാ​ണ് ന്യൂ​സി​ന്‍ല​ന്‍ഡി​ന്‍റെ പ്ര​തീ​ക്ഷ​ക​ള്‍. ഇം​ഗ്ലീ​ഷ് ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ് ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡി​നു വേ​ണ്ടി ക​ളി​ക്കു​ന്ന വു​ഡ് ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ടോ​പ് സ്‌​കോ​റ​റാ​യി​രു​ന്നു. വു​ഡി​നൊ​പ്പം റ​യാ​ന്‍ തോ​മ​സും മാ​ര്‍കോ റോ​ജാ​സും മു​ന്നേ​റ്റ​ത്തെ ശ​ക്തി​പ്പെ​ടു​ത്തും.

പ്ര​തി​രോ​ധ​ത്തി​ലും മു​ന്നേ​റ്റ​ത്തി​ലും മി​ക​വു​ള്ള യു​വ​താ​ര​ങ്ങ​ളാ​ണ് റ​ഷ്യ​യു​ടെ ശ​ക്തി. എ​ന്നാ​ല്‍ സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ല്‍ ക​ളി​ക്കു​ന്ന​തി​ന്‍റെ സ​മ്മ​ര്‍ദം റ​ഷ്യ​ക്കു​ണ്ട്. ഫ​യ​ദോ​ര്‍ സ്‌​മോ​ളോ​വാ​ണ് ആ​ക്ര​മ​ണ​ത്തി​ലെ കു​ന്ത​മു​ന. സ്‌​മോ​ളോ​വ് ന്യൂ​സി​ല​ന്‍ഡ് പ്ര​തി​രോ​ധ​ത്തി​നു പി​ടി​പ്പ​തു പ​ണി​യു​ണ്ടാ​ക്കാനാ​കും. ആ​ദ്യം ത​ന്നെ ഗോ​ള്‍ നേ​ടാ​നാ​യാ​ല്‍ റ​ഷ്യ​ക്ക് ആ​ശ്വാ​സ​മാ​കും. പ്ര​തി​രോ​ധ​ത്തി​ല്‍ മൂ​ന്നു പേ​രെ നി​ര്‍ത്തി മ​ധ്യ​നി​ര​യി​ല്‍ നാ​ലു പേ​രെ​യും നി​യ​മി​ക്കു​മ്പോ​ള്‍ ആ​ക്ര​മ​ണ​ത്തി​നു മൂ​ന്നു പേ​രെ​ നി​ര്‍ത്തി​യു​ള്ള ശൈ​ലി​യാ​ണ് പ​രി​ശീ​ല​ക​ന്‍ സ്റ്റ​നി​സ്ലാ​വ് ചെ​ര്‍ഷെ​സോ​വ് സ്വീ​ക​രി​ക്കു​ക.

ടൂ​ര്‍ണ​മെ​ന്‍റി​നു മു​മ്പ് ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ റ​ഷ്യ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ചു ക​ളി​യി​ല്‍ ഒ​ര​ണ്ണ​ത്തി​ല്‍ മാ​ത്ര​മേ പ​രാ​ജ​യ​പ്പെ​ട്ടു​ള്ളൂ. ബെ​ല്‍ജി​യ​ത്തോ​ടും ചി​ലി​യോ​ടും സ​മ​നി​ല നേ​ടാ​നു​മാ​യി.

റ​ഷ്യ (ലോ​ക റാ​ങ്കിം​ഗ് 63)

ആ​തി​ഥേ​യ​രെ​ന്ന​ നി​ല​യി​ലാ​ണ് റ​ഷ്യ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​ല്‍ ക​ളി​ക്കു​ന്ന​ത്. ആ​തി​ഥേ​യ​രാ​യ​തു​കൊ​ണ്ടു സ്വ​ന്തം ക​ള​ത്തി​ല്‍ റ​ഷ്യ​ക്കു കളി മി​ക​വ് തെ​ളി​യി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം യൂ​റോ ക​പ്പി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പു​റ​ത്താ​യ​ശേ​ഷം കൂ​ടു​ത​ല്‍ തി​ള​ക്ക​മാ​ര്‍ന്ന പ്ര​ക​ട​നം ന​ട​ത്താ​നാ​ണ് റ​ഷ്യ​ന്‍ സം​ഘ​മി​റ​ങ്ങു​ന്ന​ത്. വെ​റ്റ​റ​ന്‍ ഡി​ഫ​ന്‍ഡ​ര്‍മാ​രാ​യ വാ​സി​ലി ബെ​റെ​സു​റ്റ്‌​സ്‌​കി​യും സെ​ര്‍ജി ഇ​ഗ്നാ​ഷെ​വി​ച്ചും വി​ര​മി​ച്ച​ശേ​ഷം ആ ​സ്ഥാ​ന​ത്തേ​ക്കു യോ​ജി​ച്ച​വ​രെ ക​ണ്ടെ​ത്താ​ന്‍ ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. ഫ​യ​ദോ​ര്‍ സ്‌​മോ​ളോ​വാ​ണ് ആ​ക്ര​മ​ണ​ത്തി​ലെ കു​ന്ത​മു​ന. സ്റ്റ​നി​സ്ലാ​വ് ചെ​ര്‍ഷെ​സോ​വി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ല്‍ കീ​ഴി​ലു​ള്ള ടീ​മി​നെ പ​രി​ക്കും അ​ല​ട്ടു​ന്നു​ണ്ട്. ഇ​ഗ​ര്‍ അ​കി​ന്‍ഫീ​വാ​ണ് നാ​യ​ക​ന്‍.

ന്യൂ​സി​ല​ന്‍ഡ് (ലോ​ക റാ​ങ്കിം​ഗ് 95)

ഓ​ഷ്യാ​ന നേ​ഷ​ന്‍സ് ക​പ്പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് ന്യൂ​സി​ല​ന്‍ഡ് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍സ് ക​പ്പി​നു യോ​ഗ്യ​ത നേ​ടി​യ​ത്. വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡ് ഡി​ഫ​ന്‍ഡ​ര്‍ വി​ന്‍സ്റ്റ​ണ്‍ റീ​ഡ് പ​രി​ക്കേ​റ്റു പി​ന്മാ​റി​യ​തി​നാ​ല്‍ സ്‌​ട്രൈ​ക്ക​ര്‍ ക്രി​സ് വു​ഡ് ആ​ണ് ടീ​മി​ന്‍റെ നാ​യ​ക​ന്‍. ഇം​ഗ്ലീ​ഷ് ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ് ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡി​നു വേ​ണ്ടി ക​ളി​ക്കു​ന്ന വു​ഡ് ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ടോ​പ് സ്‌​കോ​റ​റാ​യി​രു​ന്നു. ആ​ന്‍റ​ണി ഹ​ഡ്‌​സ​ണ്‍ ആ​ണ് പ​രി​ശീ​ല​ക​ന്‍.