സിഡ്നി: ഓസ്ട്രേലിയയുടെ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയില്‍നിന്ന് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിവാക്കി. രണ്ടു വര്‍ഷം മുമ്പാണ് ഓസ്ട്രേലിയ ബംഗ്ലാദേശില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പരമ്പര വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ടീമിന് സുരക്ഷ നല്‍കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും സര്‍ക്കാരും ഉറപ്പു നല്കിയതിനെത്തുര്ന്നാണ് പര്യടനത്തിനു തയാറായതെന്നു ക്രിക്കറ്റ് ഓസ്ട്രേലിയ ജനറല്‍ മാനേജര്‍ പാറ്റ് ഹവാര്‍ഡ് പറഞ്ഞു.
2006ല്‍ റിക്കി പോണ്ടിംഗിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയശേഷം ആദ്യമായാണ് ഓസ്ട്രേലിയ പരമ്പരയ്ക്കു തയാറാകുന്നത. പേസ് ബൗളര്‍ സ്റ്റാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ല. കാല്‍പ്പാദത്തിനേറ്റ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്നാണ് സ്റ്റാര്‍ക് മത്സരത്തില്‍ പങ്കെടുക്കാത്തതത്. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ നാലുവരെ ധക്കയിലും ചിറ്റഗോഗിലുമായാണ് ടെസ്റ്റ് മത്സരം അരങ്ങേറുന്നത്.
ഓസീസിന്റെ ബംഗ്ലാ പര്യടനത്തില്‍ സ്റ്റാര്‍ക്കില്ല
12:23 AM Jun 17, 2017 | Deepika.com