അബുദാബി: അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് മോസ്കിന് ഇനി മുതൽ പുതിയ പേര്. ‘മേരി, മദർ ഓഫ് ജീസസ്’ എന്നാണ് പുനർനാമകരണം ചെയ്തത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാനാണ് പുനർനാമകരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.
വിവിധ മതങ്ങൾ തമ്മിലുള്ള സാമൂഹിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും മതങ്ങൾക്കിടയിലെ പൊതുവായ സ്വഭാവ സവിശേഷതകൾ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പേര് മാറ്റിയത്. ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ നടപടിയെ യുഎഇ സഹിഷ്ണുതാകാര്യമന്ത്രി ഷെയ്ഖ് ലുബ്ന അൽ ഖാസിമി അഭിനന്ദിച്ചു. മാനുഷികതയും സഹിഷ്ണുതയും സഹവർത്തിത്വവും പ്രതിഫലിപ്പിക്കുന്ന നടപടിയാണിതെന്ന് അവർ പറഞ്ഞു.അബുദാബി എയർപോർട്ട് റോഡിനു സമീപമാണ് പുനർനാമകരണം ചെയ്ത മോസ്ക് സ്ഥിതിചെയ്യുന്നത്.