മുംബൈ: മഹാരാഷ്ട്രയിലെ പോത്തിറച്ചി കൈവശം വച്ചെന്നാരോപിച്ച് മൂന്നു യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ തല്ലിച്ചതച്ചു. വാഷിം ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇരുവരെയും മർദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴു ഗോരക്ഷാ പ്രവർത്തകരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.