പത്താൻകോട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ അതീവ ജാഗ്രതാ നിര്‍ദേശം. സംശയാസ്പദമായ സാഹചര്യത്തിൽ സുരക്ഷാ മേഖലയിൽ ഒരു ബാഗ് കണ്ടത്തെതിയതിനെത്തുടർന്നാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
പത്താന്‍കോട്ടിലെ മാമുന് ആര്‍മി കന്റോൺമെന്റിനു സമീപമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ പത്താന്‍കോട് നഗരത്തിലും മാമുന് കന്റോൺമെന്റിലും സൈന്യം തെരച്ചിൽ ശക്തമാക്കി. അഞ്ച് ഷര്‍ട്ടുകള്‍, രണ്ട് പാന്റ്സുകള്‍, ഗോതന്പുപൊടി എന്നിവയാണ് ഡിഫന്‍സ് റോഡില്‍ നിന്ന് ലഭിച്ച ബാഗ് പരിശോധിച്ചപ്പോള്‍ കണ്ടെടുത്തത്.