ഗിരിധിഹ്: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ റെയിൽവേ ട്രാക്ക് ബോംബ് വച്ചു തകർത്തു. ഹൗറ-ന്യൂഡൽഹി ഗ്രാൻഡ് ചോർദ് സെക്ഷനിൽ റെയിൽവേട്രാക്കാണു തകർത്തത്. ചിചാകി-കർമാബാദ് സ്റ്റേഷനിടയിലാണ് ട്രാക്ക് തകർത്തതെന്ന് റെയിൽവേ പോലീസ് ധൻബാദ് എസ്പി അറിയിച്ചു. ദീർഘദൂര ട്രെയിനുകളും ചരക്കു ട്രെയിനുകളും ഇതോടെ റദ്ദാക്കേണ്ടിവന്നു.