കാൻ: എഴുപതാമത് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയിറങ്ങി. ഗോൾഡൻ പാം ഡി ഓർ പുരസ്കാരം സ്വീഡിഷ് ഡ്രാമാ ചിത്രമായ ദ സ്ക്വയർ നേടി. റൂബൻ ഓസ്റ്റ്ലുണ്ടാണ് ചിത്രത്തിന്റെ ശിൽപി. 19 ചലച്ചിത്രങ്ങളാണ് പാം ഡി ഓർ പുരസ്കാരത്തിനുവേണ്ടി മത്സരിച്ചത്. സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമോഡോവർ അധ്യക്ഷനായ സമിതിയാണു പുരസ്കാരങ്ങൾ നിർണയിച്ചത്.
"യൂ വേർ നെവർ റിയലി ഇയർ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജോക്കിൻ ഫോനിക്സ് മികച്ച നടനായും ഇൻ ദ ഫേഡ്’ എന്ന ചിത്രത്തിലൂടെ ഡയാന ക്രൂഗർ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ദ ബിഗീൽഡ്’ എന്ന ചിത്രത്തിന്റെ സംവിധായിക സോഫിയ കപ്പോള ആണു മികച്ച സംവിധായിക.