സംപൗളോ: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെയും പോർച്ചുഗൽ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അതു ക്രൂരമാണെന്നും ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ. രണ്ടു പേരും അവരുവരുടെ ശൈലിയിൽ മികച്ചവരാണെന്ന് റൊണാള്‍ഡോ പറഞ്ഞു. ഇരുവരും തികഞ്ഞ ബഹുമാനം അര്ഹിക്കുന്നവരാണെന്നാണ് തന്റെ അഭിപ്രായമെന്ന് ഫിനോമിനോ എന്ന അപരനാമത്തിലറിയപ്പെടുന്ന റൊണാൾഡോ പറഞ്ഞു.
ഈ വര്‍ഷത്തെ ബാലന് ഡി ഓര് പുരസ്കാരത്തിന് അർഹൻ ക്രിസ്റ്റ്യാനോയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചാന്പ്യൻസ് ലീഗിലും ലാ ലിഗയിലും മികച്ച പ്രകടനമാണ് ക്രിസ്റ്റ്യാനോ കാഴഅചവച്ചതെന്ന് റൊണാൾഡോ ചൂണ്ടിക്കാട്ടി. ക്രിസ്റ്റ്യാനോയുടെ ഈ വർഷത്തെ നേട്ടങ്ങൾ അവഗണിക്കാന്‍ പറ്റില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. റൊണാള്‍ഡോയെ വാര്‍ത്തെടുത്തത് റയല്‍ മാഡ്രിഡ് അല്ലെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആണെന്നും റൊണാൾഡോ കൂട്ടിച്ചേര്‍ത്തു.
മെസി-ക്രിസ്റ്റ്യാനോ താരതമ്യം ക്രൂരം: റൊണാൾഡോ
12:35 AM May 30, 2017 | Deepika.com